പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെയും കുടുംബശ്രീ ജെൻഡർ റിസോഴ്‌സിന്റെയും ആഭിമുഖ്യത്തിൽ വഴുക്കുംപാറയിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. പീച്ചി പോലീസ് സബ്ബ് ഇൻസ്‌പെക്ടർ എ.ഒ ഷാജു ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.പി.ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. കണ്ണന്തറ ജോണിന്റെ വസതിയിൽ വെച്ച് നടന്ന പരിപാടിയിൽ കുടുംബശ്രീ ജെൻഡർ റിസോഴ്‌സ് കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി ക്ലാസ് നയിച്ചു. ജാഗ്രത സമിതി കമ്മ്യൂണിറ്റി വുമൺ ഫെസിലേറ്റർ സ്‌നേഹ കെ, കുടുംബശ്രീ സി.ഡി.എസ്. മെമ്പർ മിനി മനോഹരൻ, എ.ഡി.എസ്. മെമ്പർമാർ, വാർഡ് വികസന സമിതി അംഗങ്ങൾ, ആർ.ആർ.ടി. അംഗങ്ങൾ, അംങ്കണവാടി വർക്കർമാർ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments