വിദ്യാർത്ഥിനിയുടെ ചികിത്സാ സഹായത്തിനായി അൽഫാം ചലഞ്ചുമായി വാർഡ് മെമ്പർ ഷൈജു കുരിയൻ

വിലങ്ങന്നൂർ : അപൂർവ്വ രോഗബാധിതയായ ആശാരിക്കാട് സ്വദേശിനി 22 വയസ്സുള്ള പ്രവീണ എന്ന വിദ്യാർത്ഥിനിയുടെ തുടർ ചികിത്സക്കുള്ള  പണം കണ്ടെത്താൻ അൽഫാം ചലഞ്ചുമായി വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയനും സുഹൃത്തുക്കളും. നിരവധി പരിശോധനകൾ നടത്തിയെങ്കിലും രോഗം സ്ഥിരീകരിക്കാൻ കഴിയാത്ത അവസ്ഥയിൽ ആസ്റ്റർ മെഡിസിറ്റിയിൽ ICU വിൽ ചികിത്സയിലാണ് പ്രവീണ. മുരളീധരൻ, ലളിത ദമ്പതികളുടെ മകളാണ് പ്രവീണ. അൽഫാം ചലഞ്ചിന്റെ ഉദ്ഘാടനം പീച്ചി എസ്ഐ എ.ഒ ഷാജു നിർവ്വഹിച്ചു. നവംബർ 16ന്  അൽഫാം വിതരണം ചെയ്യും.  എം.കെ ശിവരാമൻ, ഷിബു പോൾ, കുരിയാക്കോസ് ഫിലിപ്പ്, ദീപക് വെള്ളക്കാരി, കെ.സി ചാക്കോ, ശരത് കുമാർ, ജോൺ വിലങ്ങന്നൂർ, സജി എം.എ, ജിനീഷ് മാത്യു, അജോഷ് ഗർവ്വാസിസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.



Post a Comment

0 Comments