ശിശുദിനത്തിൽ ശ്രീ ഭദ്ര വിദ്യാമന്ദിർ സ്‌കൂൾ ലഹരിവിരുദ്ധ പരിപാടി സംഘടിപ്പിച്ചു


പട്ടിക്കാട്. ശിശുദിനത്തോടനുബന്ധിച്ച് ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിർ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ പട്ടിക്കാട് സെന്ററിൽ ലഹരി വിരുദ്ധ റാലിയും ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജു കുട്ടികൾക്കുള്ള ശിശുദിന സന്ദേശം നൽകി. സ്‌കൂൾ ചെയർമാൻ കെ.കെ രാജേഷ്, വൈസ് ചെയർമാൻ പി.ആർ കണ്ണൻ, ട്രഷറർ വി.കെ ചന്ദ്രൻ, പ്രിൻസിപ്പൽ വിബിന ശ്രീജിത്ത്, വൈസ് പ്രിൻസിപ്പൽ നിനി ഒ.എസ് തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. 


Post a Comment

0 Comments