വ്യാപാരി വ്യവസായി സമിതി വാണിയമ്പാറ യൂണിറ്റ് രൂപീകരിച്ചു


പട്ടിക്കാട്. വ്യാപാരി വ്യാവസായി സമിതി മണ്ണുത്തി ഏരിയയുടെ കീഴിൽ വാണിയമ്പാറ യൂണിറ്റ് രൂപീകരിച്ചു. സിപിഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ ഉദ്ഘാടനം നിർവഹിച്ചു. പാണഞ്ചേരി യൂണിറ്റ് പ്രസിഡന്റ് പി.പി സണ്ണി അധ്യക്ഷത വഹിച്ചു. മണ്ണുത്തി ഏരിയ പ്രസിഡന്റ് വർഗീസ് തെക്കേക്കര പതാക ഉയർത്തി. സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി, ട്രഷറർ മുദാസർ, പാണഞ്ചേരി യൂണിറ്റ് സെക്രട്ടറി ബാബു കൊള്ളന്നൂർ, ഏരിയ കമ്മിറ്റി മെമ്പർ തോമസ് സാമുവേൽ, വാണിയമ്പാറ യൂണിറ്റ് സെക്രട്ടറി ഷാജി എംഎം, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments