പട്ടിക്കാട്. കുടുംബശ്രീ ജില്ലാ മിഷൻ തൃശൂർ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജൻഡർ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഫുട്‌ബോൾ ഗോൾ ചലഞ്ച് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ മിനി ജോണി, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, മെമ്പർമാരായ ബിജോയ് ജോസ്, ബാബു തോമസ്, അജിത മോഹൻദാസ്, അക്കൗണ്ടന്റ് രമ്യ പി.ആർ, കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി, കമ്മ്യൂണിറ്റി വോളിന്റിയർ ജയിനി കെ ബേബി, റിസോഴ്‌സ് പേഴ്‌സൺ, റുബീന ബിജലി, ഓഡിറ്റേർസ് ഷൈഗി സജീവൻ, കെ.പി അമൃത എന്നിവർ പങ്കെടുത്തു.


0 Comments