പട്ടിക്കാട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പാഠ്യപദ്ധതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ജനകീയ ചർച്ചയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം ആനി ജോയ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡൻറ് ജയ്‌സൺ സാമുവൽ, ബാലസാഹിത്യകാരൻ സി. ആർ ദാസ്, മുൻപത്രപ്രവർത്തകൻ രാധാകൃഷണൻ പാണഞ്ചേരി, ബ്ലോക്ക് മെമ്പർ രമ്യാ രാജേഷ്, പട്ടിക്കാട് വായനശാല പ്രതിനിധികളായ മോഹൻദാസ്, സി.സി ജോസ്, സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ പി.വി സുദേവൻ, പ്രിൻസിപ്പാൾ സിന്ധുഷ, പ്രധാന അധ്യാപിക എ എം സീമ, അധ്യാപകരായ രേണുക.എം, സജിത വി, മാതാപിതാക്കൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


0 Comments