വഴുക്കുംപാറ എസ് എൻ കോളേജ്: മുഴുവൻ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു


വഴുക്കുംപാറ: കഴിഞ്ഞ 8 ന് നടന്ന കാലിക്കറ്റ് സർവ്വകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വഴുക്കുംപാറ എസ് എൻ കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. ജനറൽ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ എട്ടിൽ എട്ടു സീറ്റും എസ്എഫ്‌ഐ നേടി. അജയ് സൂര്യ (കോളേജ് യൂണിയൻ ചെയർമാൻ), ആതിര (വൈസ് ചെയർപേഴ്‌സൺ), എഡ്വിൻ സേവ്യർ (ജനറൽ സെക്രട്ടറി), അസ്‌ന (ജോ. സെക്രട്ടറി), മുഹമ്മദ് നബീൽ (ജനറൽ ക്യാപ്റ്റൻ), സൂര്യ (ഫൈൻ ആർട്‌സ് സെക്രട്ടറി) അശ്വിൻ ദാസ് (യു.യു.സി)  അജിത്ത് ദാസ് (മാഗസിൻ എഡിറ്റർ) എന്നിവരാണ്  തിരഞ്ഞെടുക്കപ്പെട്ടത്. ഇവരെ എസ്എഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മണ്ണുത്തി ബ്ലോക്ക് സെക്രട്ടറിയുമായ മനു പുതിയാമഠം മാലയണിയിച്ച് സ്വീകരിച്ചു. തുടർന്ന് വഴക്കുംപാറയിലേക്ക് നടന്ന ആഹ്ലാദപ്രകടനത്തിന് എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ ആൽബിൻ, ശരത്ത് രാജ്, ഷെറിൻ, അലൻ, എൽഷാദ് എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments