മരിയൻ ചാരിറ്റബിൾ ട്രസ്റ്റിന്റേത് മാതൃകാപരമായ സാമൂഹ്യ പ്രവർത്തനം: കെ.രാജൻ


കരിപ്പക്കുന്ന്. ഉദാത്തവും മാതൃകാപരവുമായ സാമൂഹ്യ പ്രവർത്തനവും ഇടപെടലുമാണ് ചെമ്പൂത്ര മരിയൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നതെന്ന് സംസ്ഥാന റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ പറഞ്ഞു. വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന  കരിപ്പക്കുന്ന് വെള്ളരിങ്ങ വീട്ടിൽ സിജുവിന് മരിയൻ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നവംബർ 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ചടങ്ങിൽ യാക്കോബായ സഭ തൃശ്ശൂർ ഭദ്രാസന മെത്രാപ്പോലീത്ത  മാർ ക്ലീമിസ് കുര്യാക്കോസ് വീടിന്റെ സമർപ്പണ കർമ്മം  നിർവഹിച്ചു. തുടർന്ന് മന്ത്രി കെ രാജൻ സിജുവിനും കുടുംബത്തിനും വീടിന്റെ താക്കോൽ കൈമാറി. മരിയൻ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൽദോ മാർ തീത്തോസ് മെത്രാപ്പൊലീത്ത ആംബുലൻസ് സർവിസിന്റെ ഉദ്ഘാടനവും നിർവഹിച്ചു. സി.പി.ഐ.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ് ഫലകം അനാച്ഛാദനം ചെയ്തു.  പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ, ഫാ. വി.എം.തോമസ് കോർ എപ്പിസ്‌കോപ്പ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രാൻസിന ഷാജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ ഷൈലജ വിജയകുമാർ, കണ്ണാറ സെ.മേരിസ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. കെ.പി.ബേസിൽ, മരിയൻ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി വി.പി. കുര്യാച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.



Post a Comment

0 Comments