പട്ടിക്കാട്. കൂട്ടാല കതിരപ്പിള്ളി ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ മുപ്പതോളം ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് സ്പെഷ്യൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. രക്ഷാധികാരി കെ എസ് മണിവർണ്ണൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ നിതിഷ് രാജു അധ്യക്ഷത വഹിച്ചു. വിജയികളായ എൽദോ സക്കറിയ പിറവം, അരുൺ ചിറ്റിലപ്പിള്ളി എന്നിവർക്ക് അനൂപ് ഭാസ്ക്കരൻ സമ്മാന ദാനം നിർവഹിച്ചു. എബിൻസ് വി എ, സഞ്ജു തോമസ്, കെ വി മണി, കാർത്തിക്, സതീഷ് കെ വി, ബിന്നി ജോൺ, ടിബിൻ പി ജോൺ, ഫെബിൻ, ശ്രീരാഗ് മാധവൻ എന്നിവർ നേതൃതം നൽകി.
0 Comments