ചുവന്നമണ്ണ് സെ. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിക്കുന്നു


ചുവന്നമണ്ണ്. സെ. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപനവും ഓർമ്മപ്പെരുന്നാളും നവംബർ 12,13 തീയതികളിൽ നടക്കും. ഓർമ്മ പെരുന്നാളിന് വികാരി ഫാ. ഗീവർഗീസ് ജേക്കബ് കൊടിയേറ്റി. മെത്രാപ്പോലീത്തമാരായ ഡോ. യാക്കൂബ് മാർ ഐറേനിയോസ്,  മാത്യൂസ് മാർ തേവോദോസിയോസ് ഡോ. ഗീവർഗീസ് മാർ തെയോഫിലോസ്, ഗീവർഗീസ് മാർ പക്കോമിയോസ് എന്നിവർ മുഖ്യ കാർമികത്വം വഹിക്കും. നവഭിക്ഷക്തമാരായ മെത്രാപ്പോലീത്താമാരെയും സഭാസ്ഥാനികളെയും ആദരിക്കുമെന്നു വികാരി ഫാ. ഗീവർഗീസ് ജേക്കബ്, ട്രസ്റ്റീ ഷിബു മാമല, സെക്രട്ടറി എബി വർഗീസ് കരമാല, ജനറൽ കൺവീനർ ഔസേഫ് കാവനാകുടിയിൽ എന്നിവർ അറിയിച്ചു.



Post a Comment

0 Comments