പോസ്റ്ററുകളും കൊടി കാലുകളും നശിപ്പിച്ചതായി പരാതി


വാണിയമ്പാറ. പാണഞ്ചേരി പഞ്ചായത്തിലെ ഏഴാം വാർഡിൽ മണിയൻ കിണർ റോഡിൽ സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ കൊടി കാലുകൾ തകർത്തതായി പരാതി. കൊള്ളിക്കാടിന് സമീപം സ്ഥാപിച്ച കൊടിക്കാലാണു തകർത്തത്. ബന്ധു നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് പതിപ്പിച്ച പോസ്റ്ററുകളും വ്യാപകമായി നശിപ്പിച്ചതായി യൂത്ത് കോൺഗ്രസ് ഭാരവാഹികൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.



Post a Comment

0 Comments