പീച്ചി. കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് പ്രോജക്ട് ഫെല്ലോ താൽക്കാലിക ഒഴിവ്. അഗ്രികൾച്ചർ, ഫോറസ്ട്രി, എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് അത്യാവശ്യ യോഗ്യത. പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഗവേഷണ പരിചയം, ജിഐഎഎസ് ടൂളുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയം എന്നിവ അഭികാമ്യം. ഒരു വർഷമാണ് കാലാവധി. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ. അപേക്ഷകർക്ക് 2022 ജനുവരി 1ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 24 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പിച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.


0 Comments