ചെമ്പൂത്രയിൽ കാനയ്ക്ക് മുകളിലെ സ്ലാബ് തകർന്നു; യാത്രക്കാർ അപകടഭീതിയിൽ


പട്ടിക്കാട്. ചെമ്പൂത്ര കോഫീഹൗസിന് മുൻപിൽ ദേശീയപാതയോരത്ത് കാനയ്ക്ക് മുകളിലെ സ്ലാബ് തകർന്നത് വാഹന യാത്രക്കാരെ അപകടഭീതിയിലാക്കുന്നു. പ്രദേശത്ത് പുതുതായി സ്ഥാപിച്ച സ്ലാബുകൾ ഞായറാഴ്ചയാണ് തകർന്നത്. നിർമ്മാണ കമ്പനിയുടെ തന്നെ അമിതഭാരം കയറ്റിയ വാഹനങ്ങൾ ഇതുവഴി കടന്നുപോകാറുണ്ടെന്നും അവയിലേതെങ്കിലും കയറിയതാകാം സ്ലാബ് തകരാൻ കാരണമെന്നും നാട്ടുകാർ പറയുന്നു. നിരവധി യാത്രക്കാർ കടന്നുവരുന്ന കോഫീഹൗസിന് മുന്നിൽ കാനയുടെ സ്ലാബുകൾ തകർന്നത് വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും. എത്രയും വേഗം തകർന്ന സ്ലാബുകൾ പുനസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. നിലവിൽ സ്ഥാപിച്ചിട്ടുള്ള സ്ലാബുകൾ ഉറപ്പും ബലവും ഇല്ലാത്തവയാണ്. ഇതാണ് സ്ലാബുകൾ പെട്ടെന്ന് തകരാൻ കാരണം. ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനങ്ങളിലെ ഗുണമേന്മയില്ലായ്മ നിരവധി അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായും നാട്ടുകാർ ആരോപിച്ചു.



Post a Comment

0 Comments