വഴുക്കുംപാറ. കേരളത്തെ ലഹരി വിമുക്തമാക്കാൻ വിദ്യാർത്ഥികൾക്ക് മുഖ്യ പങ്ക് വഹിക്കാനാകുമെന്നും അതിനായി കോളേജ് വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ പറഞ്ഞു. വഴുക്കുംപാറ ശ്രീ നാരായണ ഗുരു കോളേജിലെ ലഹരിവിരുദ്ധ യജ്ഞത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വിരുദ്ധ സിഗ്‌നേച്ചർ ക്യാമ്പയിനും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഒക്ടോബർ രണ്ടിനാണ് ലഹരി വിരുദ്ധ യജ്ഞം തുടങ്ങിയത്. പ്രിൻസിപ്പൽ ഡോ.എ.സുരേന്ദ്രൻ അധ്യക്ഷനായി. ചുവന്നമണ്ണ് വാർഡ് മെമ്പർ ബിജോയ് ജോസ്, കോളേജ് പി.ആർ.ഒ കെ.വിപ്രസാദ്, അസി. പ്രൊഫസർമാരായ കെ.ആർ നീതു, കെ.വി ലജിത എന്നിവർ പ്രസംഗിച്ചു. കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും വാർഡ് മെമ്പറും അണിചേർന്ന ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല ശ്രദ്ധേയമായി.


0 Comments