പട്ടിക്കാട്. എ.ഐ.ടി.യു.സി സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടനയുടെ നേതൃത്വത്തിൽ വാണിയമ്പാറയിലും മുടിക്കോടും പട്ടിക്കാടും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാണിയമ്പാറ എ ഐ ടി യു സി ഓഫീസിൽ പരിപാടിയിൽ സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ പതാക ഉയർത്തി. കെ എ അബൂബക്കർ, പി ആർ കൃഷ്ണൻ, ഷിജോൺ പട്ടിക്കാട്, ഡോ. പ്രദീപ് കുമാർ, രാജേഷ്, കെ.വി.മണി തുടങ്ങിയവരും വിവിധ യൂണിറ്റുകളിലെ പരിപാടികളിൽ പങ്കെടുത്തു.


0 Comments