പട്ടിക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന അംഗത്വം മാസാചരണത്തിന്റെ ഭാഗമായി മുടിക്കോട് യൂണിറ്റ് രൂപീകരിച്ചു. മുടിക്കോട് സെന്ററിൽ നടന്ന പരിപാടിയിൽ ഏകോപന സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ വി അബ്ദുൽ ഹമീദ് അംഗത്വ സർട്ടിഫിക്കറ്റ് നൽകിക്കൊണ്ട് പുതിയ യൂണിറ്റിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലാ സെക്രട്ടറി ബിജു എടക്കളത്തൂർ മുഖ്യാതിഥിയായിരുന്നു. മുടിക്കോട് യൂണിറ്റിന്റെ പ്രഥമ പ്രസിഡന്റായി വി.കെ പ്രകാശനെയും, സെക്രട്ടറിയായി ടി എ കരീമിനെയും, ട്രഷററായി ബിജോയ് എന്നിവരെ തിരഞ്ഞെടുത്തു. മുടിക്കോട് യൂണിറ്റിൽ നിലവിൽ 75 അംഗങ്ങളാണ് ഉള്ളത്. തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി എൻ ആർ വിനോദ് കുമാർ, നിയോജകമണ്ഡലം ചെയർമാൻ സി ആർ ശേഖരൻ, തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ എസ് പ്രഹ്ലാദൻ, യൂത്ത് വിങ് ജില്ലാ പ്രസിഡൻറ് എം കെ അബി, ഒല്ലൂർ മണ്ഡലം ജോയിന്റ് കൺവീനർമാരായ സജി താന്നിക്കൽ, ജോബി പറപ്പുള്ളി, മണ്ഡലം ട്രഷറർ സി എ ബാബു, ജോയ്‌സൻ അമ്പാടി, എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments