കണ്ണാറയിൽ അങ്കണവാടി പ്രവേശനോത്സവം നടത്തി


കണ്ണാറ. പതിനാറാം വാർഡ് കണ്ണാറയിലെ 65-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ രേഷ്മ സജീഷ് അധ്യക്ഷത വഹിച്ചു. കേരളപ്പിറവി ദിനത്തിന്റെ പ്രത്യേകതകളെക്കുറിച്ച് വാർഡ് മെമ്പർ സംസാരിക്കുകയും കുട്ടികൾക്ക് ആശംസകൾ നേരുകയും ചെയ്തു. വെൽഫെയർ കമ്മിറ്റി അംഗങ്ങളായ സോമൻ കൊളപ്പാറ, എം ബാലകൃഷ്ണൻ, രാധ, അങ്കണവാടി ടീച്ചിർ മിനി, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments