പട്ടിക്കാട്. പീച്ചി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. പാണഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ അജിത മോഹൻദാസ് പരിപാടിയിൽ പങ്കെടുത്തവർക്ക് സത്യവാചകം ചൊല്ലി കൊടുത്തു. ഹെഡ്മിസ്ട്രസ് ഡെയ്‌സി, പ്രിൻസിപ്പാൾ ഗിരീശൻ, അധ്യാപകരായ സുകുമാരൻ, സജിത, ശോഭ, പി.ഡി വിൻസന്റ്, ഷിബു പോൾ, ടി.ടി സജി, സജി താന്നിക്കൽ, പി.എസ് സണ്ണി, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments