പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെയും കുടുംബശ്രീ ജൻഡർ റിസോഴ്‌സിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പരിപാടി ഉദ്ഘാടം ചെയ്തു. പട്ടിക്കാട് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ കെ.വി അനിത, കുടുംബശ്രീ ചെയർ പേഴ്‌സൺ ഉഷ മോഹൻ, റിസോഴ്‌സ് പേഴ്‌സൺ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഫ്രാങ്കഌൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർ രമ്യ രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ ആനി ജോയ്, ഷീല അലക്‌സ്, ആരിഫ റാഫി, പട്ടിക്കാട് ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ സിന്ധുഷ, പട്ടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ പിടിഎ പ്രസിഡന്റ് ജെയ്‌സൺ സാമുവേൽ, ജാഗ്രത സമിതി കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സ്‌നേഹ, കുടുംബശ്രീ ജൻഡർ റിസോഴ്‌സ് സെന്റർ കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി, പട്ടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂൾ വിമുക്തി ക്ലബ് കോർഡിനേറ്റർ സജിത തുടങ്ങിയവർ പങ്കെടുത്തു.

.jpeg)
0 Comments