കേരളോത്സവം സമാപിച്ചു; സമാപന സമ്മേളനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. നവംബർ നാല് മുതൽ 20 വരെ അതിവിപുലമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഇരുപതിന് നടന്ന സമാപന സമ്മേളനം റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ മന്ത്രി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ ആർ രവി മുഖ്യ അതിഥിയായിരുന്നു. രചന പീച്ചി ഇത്തവണയും ഓവറോൾ കിരീടം ചൂടി. മയിലാട്ടുംപാറ നേതാജി ക്ലബ്ബിനാണ് രണ്ടാം സ്ഥാനം. കബഡി മത്സരത്തിൽ എഫ്‌സി പൂവഞ്ചിറ വിജയികളായപ്പോൾ, ക്രിക്കറ്റ് മത്സരത്തിൽ ക്രൈസി ഇലവൻ ചെമ്പൂത്ര വിജയികളായി, വോളിബോൾ മത്സരത്തിൽ വോളി വിലങ്ങന്നൂരും, ഷട്ടിൽ സിംഗിൾസിലും ഡബിൾസിലും കതിരപ്പിള്ളി ബാഡ്മിൻറൺ അക്കാദമിയും വിജയികളായി, ബാസ്‌ക്കറ്റ് ബോളിൽ ലെജന്റസ് പീച്ചിയും, വടംവലി മത്സരത്തിൽ ബുള്ളറ്റ് പയ്യനവും, ഫുട്‌ബോൾ മത്സരത്തിൽ സോക്കർ ഷോട്ട് ചെമ്പൂത്രയും കിരീടം ചൂടി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി.ജലജൻ, കെ.വി.അനിത, സുബൈദ അബൂബക്കർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. യുവജനക്ഷേമ ബോർഡ് യൂത്ത് കോഡിനേറ്റർ മോബി കുര്യാക്കോസും പഞ്ചായത്ത് സ്റ്റാഫ് സതീഷ് പീച്ചിയും കേരളോത്സവ മത്സരങ്ങൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments