പട്ടിക്കാട്. വഴുക്കുംപാറ ഗ്രാമീണ വായനശാലയിൽ ചരിത്രോത്സവം സെമിനാർ സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.പി അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ നടന്ന സെമിനാറിൽ എച്ച്‌ഐടിഇഎസ് അർബൻ പ്ലാനർ വി.പി ഷാലിമോൾ മുഖ്യപ്രഭാഷണം നടത്തി. വായനശാല മുൻ പ്രസിഡന്റ് ജോർജ് കുരുവേലയിൽ ചർച്ചകൾക്ക് നേതൃത്വം നൽകി. സെക്രട്ടറി സാജൻ, ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് ജോർജ്ജ് ഇടശ്ശേരി എന്നിവർ സംസാരിച്ചു. ജൂബിൽ, ജെയ്‌സൺ, പ്രതീഷ്, സീന എന്നിവർ നേതൃത്വം നൽകി.


0 Comments