പാഠ്യപദ്ധതി പരിഷ്‌കരണം; പഞ്ചായത്ത് തലത്തിൽ ചർച്ച സംഘടിപ്പിച്ചു


പട്ടിക്കാട്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പാഠ്യപദ്ധതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ചർച്ച സംഘടിപ്പിച്ചു. പഞ്ചായത്ത് പരിധിയിലെ  വിവിധ സ്‌കൂളുകളിൽ പുതിയ പാഠ്യപദ്ധതിയിലെ 26 മേഖലകൾക്ക് ഊന്നൽ നൽകി ജനകീയ ചർച്ചകൾ നടത്തിയിരുന്നു.  ഈ ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളും നിർദ്ദേശങ്ങളും മുൻനിർത്തിയുള്ള ചർച്ചകളാണ് പഞ്ചായത്തിൽ നടന്നത്. ചർച്ചയുടെ റിപ്പോർട്ടുകൾ ബ്ലോക്ക് തലത്തിലേക്ക് കൈമാറും. പ്രധാനാധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ, റിസോഴ്‌സ് പേഴ്‌സൺ സ്, വിദ്യാഭ്യാസ പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ, കെ.എഫ്.ആർ.ഐ പ്രതിനിധികൾ എന്നിവർ  പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.  പ്രസിഡന്റ് പി.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻ കെ.വി.അനിത അധ്യക്ഷയായി. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ  സുനിൽ ജോൺ മാത്യു പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്തംഗം എം.ജെ.അനീഷ്, ഇംപ്ലിമെന്റിംഗ് ഹെഡ്മിസ്ട്രസ് നിർമ്മലാദേവി, ക്ലസ്റ്റർ റിസോഴ്‌സ് സെന്റർ കോർഡിനേറ്റർ പി.കെ.ബിൽക്കി എന്നിവർ ചർച്ചയിൽ പങ്കെടുത്ത്  സംസാരിച്ചു.



Post a Comment

0 Comments