വഴുക്കുംപാറയിൽ വാഹനം ഇടിച്ച് കലമാൻ ചത്തു


പട്ടിക്കാട്. വഴുക്കുംപാറ സെന്ററിൽ വാഹനം ഇടിച്ച് കലമാൻ ചത്തു. ദേശീയപാതയിൽ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്. റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് തൃശൂർ ദേശീയപാതയിലൂടെ എത്തിവ വാഹനങ്ങൾ കലമാനെ ഇടിക്കുകയായിരുന്നു. ഓടിയെത്തിയ ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്ന് റോഡിൽ നിന്ന് കലമാനെ നീക്കം ചെയ്‌തെങ്കിലും ജീവൻ നഷ്ടപ്പെടുകായായിരുന്നു. വാരിയത്ത്കാട് വനമേഖലയിൽ നിന്നാണ് കലമാൻ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായി.





Post a Comment

0 Comments