മുടിക്കോട്. വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു. ചാത്തംകുളം രക്ത സാക്ഷി മണ്ഡപത്തിൽ പുഷ്പാർചന നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ഐ ചാക്കുണ്ണി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് സാബു മണപ്പുറത്ത് അധ്യക്ഷനായി. ഷിജോ.പി. ചാക്കോ, പരമേശ്വരൻ കുറുമാമ്പുഴ , കബിർ താഴത്തുപറമ്പിൽ, വി.എം.ഷിയാസ്, രജീഷ് ചോറാട്ടിൽ, അസീസ് പുതുവീട്ടിൽ , ശിവരാമൻ കോഴിപറമ്പിൽ, ബാബു കുബളത്ത് പറമ്പിൽ, ഹൃത്വിക രജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments