പട്ടിക്കാട് സ്‌കൂൾ സ്‌റ്റേഡിയം നിർമ്മാണം: സ്വാഗത സംഘ രൂപീകരണയോഗം ചേർന്നു


പട്ടിക്കാട്. സംസ്ഥാന സർക്കാർ പട്ടിക്കാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിന് അനുവദിച്ച അന്തർദേശീയ നിലവാരത്തിലുള്ള സ്‌റ്റേഡിയത്തിന്റെ തറക്കല്ലിടൽ കർമ്മം 2022 ഡിസംബർ 2 ഉച്ചക്ക് രണ്ട് മണിക്ക് നടക്കും. ഇതിന്റെ മുന്നോടിയായി പട്ടിക്കാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിൽ  സംഘാടക സമിതി യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡിസംബർ രണ്ടിന് റവന്യു ഭവന വകുപ്പ് മന്ത്രി അഡ്വ. കെ രാജന്റെ അധ്യക്ഷതയിൽ സ്‌പോർട്‌സ് ഫിഷറീസ് മന്ത്രി പി അബ്ദുറഹ്മാൻ തറക്കല്ലിടൽ കർമ്മം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനെ സംഘാടക സമിതിയുടെ രക്ഷാധികാരിയായി തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഹെഡ്മിസ്ട്രസ്സ് എ.എം സീമ, സ്‌കൂൾ പിടിഎ പ്രസിഡണ്ട്  ജെയ്‌സൻ സാമുവൽ, എസ്എംസി ചെയർമാൻ സി.സി രാജു, സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് കൺവീനർ പി.വി സുദേവൻ, എൽപി സ്‌കൂൾ പിടിഎ പ്രസിഡണ്ട് അജി പി.ജെ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധികൾ, എഞ്ചിനീയേഴ്‌സ്, പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങൾ  എന്നിവർ സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തു.



Post a Comment

0 Comments