പീച്ചി. ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്‌കൂളിന് പ്രിന്റർ സംഭാവന നൽകി. 200304 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളാണ് പ്രിന്റർ സമ്മാനിച്ചത്. പൂർവ്വ വിദ്യാർത്ഥികളായ ഒ.എസ്.അജയ്കുമാർ, എം.ജെ.ദിബിൻ, പി.എം.ലിംസൺ, കെ.ടി.ജിതിൻ, സി.എം.പ്രവീൺ എന്നിവർ ചേർന്നാണ് പ്രിന്റർ കൈമാറിയത്. പ്രിൻസിപ്പൽ എ.ഗിരീശൻ, പി.ടി.എ പ്രസിഡന്റ് മുബീന നസീർ, എം പി.ടി.എ വൈസ് പ്രസിഡന്റ് റൂബി ഷാജി, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം ടി.ടി.സജി എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് കെ.എം.ഡെയ്‌സി പ്രിന്റർ ഏറ്റുവാങ്ങി.


0 Comments