പട്ടിക്കാട്. ദേശീയപാത പത്താംകല്ലിൽ പക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്. ആലത്തൂരിൽ നിന്നും തൃശൂരിലേയ്ക്ക് ചിക്കൻ കയറ്റിവന്ന ഫ്രീസർ വാൻ ആണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം പ്രധാന പാതകൾക്കിടയിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. ഈ സമയം മറ്റ് വാഹനങ്ങൾ പുറകിൽ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


0 Comments