പട്ടിക്കാട്. സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടൽ നടത്തുന്നതിനായി എ.ഐ.വൈ.എഫ് ഒല്ലൂർ മണ്ഡലത്തിൽ സന്നദ്ധ സേന രൂപീകരിച്ചു. സന്നദ്ധ സേനയായ ഭഗത്സിംഗ് യൂത്ത് ഫോഴ്‌സിന്റെ മണ്ഡലം ക്യാമ്പ് പീച്ചി ഒരപ്പൻ കെട്ടിൽ വെച്ചു നടത്തി. എ.ഐ.വൈ.എഫ് ദേശീയ കമ്മിറ്റി അംഗം പ്രസാദ് പാറേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.എസ്.അഖിൽ, എൻ.കെ.സനൽകുമാർ, ജിനേഷ് പീച്ചി, സൂര്യ രജീഷ്, അർജുൻ മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭഗത്സിങ് യുത്ത് ഫോഴ്‌സ് മണ്ഡലം ക്യാപ്റ്റൻ ആയി കെ.ബി രഞ്ജിത്, വൈസ് ക്യാപ്റ്റന്മാരായി കെ.ബി മിഥുൻ, രമ്യ രാജേഷ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.


0 Comments