നെഹ്‌റുവിന്റെ ജന്മദിനം മുടിക്കോട് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു


പട്ടിക്കാട്. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം 23-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ചാത്തം കുളത്തിന് സമീപം ആചരിച്ചു. പരമേശ്വരൻ കുറുമാംമ്പുഴ ആദ്യക്ഷത വഹിച്ച ചടങ്ങിൽ കേരള സ്‌റ്റേറ്റ് സർവ്വിസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡണ്ട് ധർമ്മരാജൻ പൂക്കാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. സാബു മണപ്പുറത്ത്, കബീർ താഴ്ത്ത് പറമ്പിൽ, അസ്സിസ് പുതുവീട്ടിൽ, ശിവരാമൻ കോഴി പറമ്പിൽ, മുരളി ചോറട്ടിൽ, കുഞ്ഞിഖാദർ കുരിക്കപിടിക, രജീഷ് സിഎം  തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments