പീച്ചി. കേരള പാഠ്യപദ്ധതി പരിഷ്‌കരണ പരിപാടികളുടെ ഭാഗമായി പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജനകീയ ചർച്ച സംഘടിപ്പിച്ചു. റിസോഴ്‌സ് പേഴ്‌സൺ എം.സി ഷർമിള ടീച്ചർ, റിട്ടയേർഡ് ഡെപ്യൂട്ടി കളക്ടർ കെ.ഗംഗാധരൻ മാസ്റ്റർ എന്നിവർ വിഷയാവതരണം നടത്തി സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് മുബീന, വാർഡ് മെമ്പർ ബാബു തോമസ്, സുന്ദരരാജൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് കെ.എം ഡെയ്‌സി, പ്രിൻസിപ്പൽ എ.ഗിരീശൻ എന്നിവർ സംസാരിച്ചു. രക്ഷകർത്താക്കൾ, സമാന്തര വിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, പൊതുപ്രവർത്തകർ, മാധ്യമപ്രവർത്തകർ, എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിച്ച് സമർപ്പിച്ചു. അലക്‌സ് മാത്യു, വിൽസൻ ചാക്കോ, എം.ജെ.സിജു, മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ, സജി താന്നിക്കൽ, ഷിബു പോൾ, സ്‌കൂളിലെ അധ്യാപകരായ കെ.എസ്.ശോഭ, എം.പി സജിത തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.


0 Comments