പട്ടിക്കാട്. വട്ടക്കല്ലിൽ മിനി ലോറിക്ക് പുറകിൽ സ്‌കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ കൂട്ടാല കൂറത്ത് വീട്ടിൽ രവിയുടെ ഭാര്യ ധന്യക്ക് പരിക്കേറ്റു. വൈകീട്ട് 5 മണിയോടെയാണ് അപകടം ഉണ്ടായത്. സർവീസ് റോഡിലൂടെ വരികയായിരുന്ന മിനി ലോറി നിർത്താൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടർ ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ധന്യയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് സർവ്വീസ് റോഡ് വീതി കുറച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ഇത് വാഹനങ്ങൾ സുഗമമായി കടന്നുപോകുന്നതിന് തടസ്സം ഉണ്ടാക്കുന്നതായും അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായും നാട്ടുകാർ പറഞ്ഞു.


0 Comments