പീച്ചി. ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്‌റുവിന്റെ ഛായാ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. പ്രസിഡന്റ് ബാബു തോമസ് നേതൃത്വം നൽകി. രാഷ്ട്ര ശിൽപിയായ ജവഹർലാൽ നെഹ്‌റു രാജ്യത്തിനു നൽകിയ സംഭാവനകളെ തമസ്‌കരിക്കുന്ന സർക്കാരുകൾ ഇന്ത്യയുടെ ചരിത്രം തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതായി ബാബു തോമസ് പറഞ്ഞു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജി താണിക്കൽ, ബൂത്ത് പ്രസിഡണ്ടുമാരായ യാക്കോബ് പയ്യപ്പള്ളി, തങ്കായി കുര്യൻ, വാർഡ് കോൺഗ്രസ് പ്രസിഡണ്ട് സി. ഡി. ആന്റണി, ടി.ടി .ജോയ് , ഐഎൻടിയുസി ലീഡർ ഉല്ലാസ് എന്നിവർ പങ്കെടുത്തു.


0 Comments