കേരളോത്സവം : കൂട്ടയോട്ടം നടത്തി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ച് കൂട്ടയോട്ടം സംഘടിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷയായി. നാളെ മുതൽ നവംബർ 20 വരെ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്, പട്ടിക്കാട് ഗവ. എൽ.പി സ്‌കൂൾ, പീച്ചി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്, വിലങ്ങന്നൂർ എസ്.എൻ.ഡി.പി ഗ്രൗണ്ട്, കതിരപ്പള്ളി ഇൻഡോർ സ്‌റ്റേഡിയം, പീച്ചി അക്വാറ്റിക് കോംപ്ലക്‌സ്, പട്ടിക്കാട് ബസ് സ്റ്റാൻഡ് പരിസരം, പഞ്ചായത്ത് ഹാൾ എന്നീ വേദികളിൽ കലാ മത്സരങ്ങൾ, സ്‌റ്റേജിതര മത്സരങ്ങൾ, കായിക മത്സരങ്ങൾ എന്നിവ അരങ്ങേറും.



Post a Comment

0 Comments