വഴുക്കുംപാറ. കുതിരാൻ വനമേഖലയിൽ തല വേർപെട്ട നിലയിൽ ഒരു പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. രാവിലെ ഫോറസ്റ്റ് വാച്ചർ സന്തോഷ് കുതിരാൻ വനമേഖലയിൽ ഒരു തലയോട്ടി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പീച്ചി പോലീസ് നടത്തിയ പരിശോധനയിലാണ് വനമേഖലയിൽ 50 മീറ്ററോളം മാറി ബാക്കി ശരീരഭാഗങ്ങൾ കൂടി കണ്ടെടുത്തത്. ഏകദേശം ഒരു മാസത്തോളം പഴക്കമുണ്ടെന്നാണ് പൊലിസിന്റെ നിഗമനം. ഒരു വിഷക്കുപ്പിയും കുടയും മൃതദേഹത്തിന് അരികിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി സാംപിളുകൾ ശേഖരിച്ചു. പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.സി.ബൈജു, എസ്.ഐ എ.ഒ.ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.


0 Comments