തെങ്ങിന്റെ കാറ്റുവീഴ്ച രോഗത്തിന് പ്രതിവിധി കണ്ടെത്തണം: കേരള കോൺഗ്രസ് എം


പട്ടിക്കാട്. കേര കർഷകന്റെ നട്ടെല്ലൊടിക്കുന്ന തെങ്ങിന്റെ കാറ്റുവീഴ്ച രോഗത്തിന് പ്രതിവിധി കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടു. നാളികേരത്തിന്റെ വിലയിടിവ് മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കേര കർഷകർ അറുപത് വർഷത്തോളമായി തെങ്ങിനെ ബാധിക്കുന്ന കാറ്റു വീഴ്ച രോഗം പ്രതിസന്ധിയിലാണ്. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞർ ഇതുവരെയും രോഗത്തിന് പരിഹാരം കാണാത്തതിൽ  യോഗം പ്രതിഷേധിച്ചു. കേന്ദ്ര അടയ്ക്കവിള ഗവേഷണ കേന്ദ്രത്തിലാണ് കവുങ്ങിന്റെ മഞ്ഞളിപ്പ് രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്നും ആ രോഗത്തിനും ഇതുവരെ പ്രതിവിധി കാണാൻ അവർക്ക് കഴിയാത്തത്  ഗുരുതരമായ വീഴ്ചയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. കേരള കോൺഗ്രസ് എം പാണഞ്ചേരി മണ്ഡലം ഒമ്പതാം വാർഡ് യോഗം വാർഡ് പ്രസിഡന്റ് ബിജു തുരുത്തേലിന്റെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ സെക്രട്ടറിമാരായ ബേബി നെല്ലിക്കുഴി, തോമസ് മായാലിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് മുതുകാട്ടിൽ, മണ്ഡലം പ്രസിഡന്റ് രാജു പാറപ്പുറം, ബൈജു വർഗീസ് എന്നിവർ പ്രസംഗിച്ചു. പുതിയതായി പാർട്ടിയിലേക്ക് വന്നവർക്ക് അംഗത്വം നൽകി.



Post a Comment

0 Comments