പട്ടിക്കാട്. കണ്ണാറ ക്ലെയർ ജ്യോതി സ്‌കൂളിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ നൈസി ചെറിയാൻ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. റിട്ട. എസ്‌ഐ പി.പി ജോസ് ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ശേഷം സ്‌കൂളിൽ നിന്നും ആരംഭിച്ച റാലി കണ്ണാറ സെന്റർ, കമ്പനിപ്പടി, സെന്റ് ജോസഫ്‌സ് ചർച്ച് എന്നീ സ്ഥലങ്ങൾ പിന്നിട്ട് തിരികെ വിദ്യാലത്തിൽ എത്തി സമാപിച്ചു.


0 Comments