കണ്ണാറ. വീണ്ടശ്ശേരി വിന്നേഴ്‌സ് ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്സും പുസ്തക പ്രദർശനവും നടത്തി. ബോധവൽക്കരണ ക്ലാസ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സി.എം.ജേക്കബ്' അധ്യക്ഷനായി. പോലീസ് സബ് ഇൻസ്‌പെക്ടർ എൻ.ജി.സുവ്രതകുമാർ ക്ലാസ്സ് നയിച്ചു. ലൈബ്രറിയിലേക്ക് ഈ വർഷം വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനം പാണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് മെമ്പർ ബീന പൗലോസ് ഉദ്ഘാടനം ചെയ്തു. ഫാദർ ഡൊമിനി ചാഴൂർ, വിന്നേഴ്‌സ് ക്ലബ് പ്രസിഡന്റ് വി.ടി ജോഷി, സെക്രട്ടറി കെ.ജെ സോജൻ തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments