പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ പെട്രോൾ പമ്പിനു സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. മലമ്പുഴയിൽ നിന്നും തൃശ്ശൂരിലേക്ക് കൂർക്ക കയറ്റിവന്ന വാൻ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
0 Comments