കുടുംബശ്രീ സംരംഭകത്വ വികസന പരിപാടി നടത്തി


പട്ടിക്കാട്. തൃശ്ശൂരിലെ ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീകളിലെ മൈക്രോ സംരംഭകർക്കു വേണ്ടി സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി കുടുംബശ്രീ ചെയർപേഴ്‌സൻ ഉഷ മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ മിനി ജോണി, കൺവീനർമാരായ ഡെൽമി റോനിഷ്, ഷിബി രാജു, സിഡിഎസ്സ് മെമ്പർമാർമാരായ പ്രേമകുമാരി, സിന്ധു രാജേഷ്, മോഹിനി രാജു, ദീപ എൽദോ, ശരണ്യ ഗിരീഷ്, ജിൻസി ബെന്നി, ലിബിയ ബിനോയ്, അക്കൗണ്ടന്റ് പി.ആർ.രമ്യ, കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി, ജാഗ്രത സമിതി കമ്മ്യൂണിറ്റി വുമൺ ഫെസിലിറേറ്റർ  സ്‌നേഹ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments