മഞ്ഞവാരി റോഡിനോട് ചേർന്ന് മാലിന്യങ്ങൾ തള്ളി


വാണിയമ്പാറ. മഞ്ഞവാരി പ്രധാന റോഡിനോട് ചേർന്ന് റബ്ബർ തോട്ടത്തിൽ വാണിയമ്പാറ സ്‌കൂളിന് പിൻഭാഗത്തായി വിവിധയിടങ്ങളിൽ മാലിന്യങ്ങൾ ചാക്കിലാക്കി തള്ളിയ നിലയിൽ കണ്ടെത്തി. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിരവധി ചാക്കുകളിലാക്കി ഏഴോളം ഇടങ്ങളിൽ തള്ളിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ രമേഷ്, വാർഡ് മെമ്പർ ഷീല അലക്‌സ്, വാണിയമ്പാറ എസ്‌റ്റേറ്റ് മാനേജർ രാജേന്ദ്രൻ, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ  സ്ഥലത്തെത്തി പരിശോധന നടത്തി.  കേറ്ററിംഗ് സർവീസിന്റെ വിസിറ്റിംഗ് കാർഡ്, കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ബില്ല് എന്നിവ അവശിഷ്ടങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്‌കൂളിന് സമീപമുള്ള രണ്ട് വീടുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്.



Post a Comment

0 Comments