പട്ടിക്കാട്. കൂലി കുടിശ്ശിക അവസാനിപ്പിക്കണമെന്നും തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്‌സ് യൂണിയൻ (എഐടിയുസി) സത്യാഗ്രഹസമരം നടത്തി. സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് സമരം ഉദ്ഘാടനം ചെയ്തു. വനംവന്യജീവി വകുപ്പിലെ ദിവസ വേതനക്കാർക്ക് കൂലി കുടിശ്ശിക തീർത്തു നൽകാൻ വകുപ്പ് മേധാവികൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ജി.ശിവാനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.ശ്രീകുമാരൻ, എഐടിയുസി മണ്ഡലം പ്രസിഡന്റ് കെ.എ.അബൂബക്കർ, ജിനേഷ് പീച്ചി, വി.എം.മൊയ്തീൻ, ഡോ.പ്രദീപ്കുമാർ, ശരത് തുടങ്ങിയവർ സംസാരിച്ചു. ഇ.വി ജോർജ്, എൻ.ജെ ചാക്കോച്ചൻ, എ.എം സുഭാഷ്, പി.സി രാമകൃഷ്ണൻ, വി.ബി രാജഗോപാലൻ, കുമാരൻ, അനീഷ്, സെബി, കെ.വി രാജീവ് എന്നിവർ നേതൃത്വം നൽകി.


0 Comments