വിലങ്ങന്നൂരിൽ എം.ഒ.ജോൺ അനുസ്മരണം സംഘടിപ്പിച്ചു


പട്ടിക്കാട്. കേരള വ്യാപരി വ്യവസായി ഏകോപന സമിതി സ്ഥാപക ജനറൽ സെക്രട്ടറി എം.ഒ. ജോണിന്റെ 23-ാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. വിലങ്ങന്നൂരിലെ യൂണിറ്റ് ഓഫീസിൽ നടന്ന പരിപാടി പ്രസിഡന്റ് വർഗീസ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സജി താന്നിക്കൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ന് വ്യാപരി വ്യവസായികൾ അനുഭവിക്കുന്ന ആനുല്യങ്ങളും സുരക്ഷിതത്വവും നേടി എടുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ച നേതാവാണ് എം.ഒ ജോൺ എന്ന് അനുസ്മരണ പ്രസംഗത്തിൽ സജി താന്നിക്കൽ പറഞ്ഞു. കമ്മിറ്റി പ്രതിനിധികളായ ഷാജി പീറ്റർ, കെ.കെ രാജു, സുബി തോമസ്, അബി, കുമാരൻ, പോൾ, ഇ.വി ദാനിയേൽ, സുമതി, ഷിജോ, ദിപക്, ആന്റോ, ധർമ്മജൻ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments