ചുവന്നമണ്ണ് സെന്ററിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു


പട്ടിക്കാട്. യൂണിവേഴ്‌സൽ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റും ഐസിപിഎഫ് എന്ന സംഘടനയും ചേർന്ന് ചുവന്നമണ്ണ് സെന്ററിൽ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. നാളെ (നവംബർ 22 ചൊവ്വ) വൈകീട്ട് 6 മണിക്ക് നടക്കുന്ന പരിപാടിയിൽ 'അറിയുക പ്രിയ മിത്രങ്ങളെ' എന്ന ദിശാബോധ നാടകം അവതരിപ്പിക്കും. ഐസിപിഎഫ്-ഏഞ്ചലോസിന്റെ കേരള ലഹരി വിമോചന യാത്രയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.



Post a Comment

0 Comments