മണ്ണുത്തി. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം വിപുലമായ ചടങ്ങുകളോട് കൂടി ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മ സ്‌ക്വയറിൽ സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം യു മുത്തു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ പി.യു ഹംസ, ഭാസ്‌കർ കെ മാധവൻ, ജിജോ ജോർജ്, കെ.എ കാസിം, ബേബി പാലോലിക്കൽ, ജെൻസൺ ജോസ്, സഫിയ ജമാൽ, ടി വി തോമസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
.jpeg)

0 Comments