20 തവണ രക്തദാനം: അധ്യാപകനെ എഐടിയുസി പാണഞ്ചേരി കമ്മിറ്റി ആദരിച്ചു


പട്ടിക്കാട്. 20 തവണ രക്തദാനം ചെയ്ത് മാതൃകയായ അധ്യാപകൻ എൽദോസ് ജോസിനെ എഐടിയുസി പാണഞ്ചേരി കമ്മിറ്റി ആദരിച്ചു. കാർമൽ ഹയർസെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകനും പൂവൻഞ്ചിറ സ്വദേശിയുമാണ് എൽദോസ് ജോസ്.  എഐടിയുസി പഞ്ചായത്ത് കമ്മിറ്റിക്കുവേണ്ടി സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി പി.ഡി. റെജി പൊന്നാട അണിയിച്ചു. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി ഷിജോൺ പെരിങ്ങമറ്റത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ  ഒല്ലൂർ മണ്ഡലം സെക്രട്ടറി എം.ഇ. എൽദോ, പ്രസിഡണ്ട് കെ.എ. അബൂബക്കർ, കെ.വി. മണി, ജോർജ്, രാജേഷ്, പ്രസാദ്, സൈമൺ   എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments