വഴുക്കുംപാറയിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

പട്ടിക്കാട്. ദേശീയപാത വഴക്കുംപാറയിൽ പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്നും  എറണാകുളത്തിന് പച്ചക്കറിയുമായി പോവുകയായിരുന്ന വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞാണ് അപകടം സംഭവിച്ചത്. ഡ്രൈവറും സഹായിയും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. നാഷണൽ ഹൈവേ റിക്കവറിംഗ് വിങും, പീച്ചി പോലീസും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.




Post a Comment

0 Comments