പട്ടിക്കാട്. സമഗ്ര ശിക്ഷ കേരളയുടെയും ബിആർസി ഒല്ലൂക്കരയുടെയും ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനം 'സ്‌നേഹക്കൂട് 2022' സംഘടിപ്പിച്ചു. കുമാരി നിസ്രിൻ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ബിആർസിയിലെ ടീച്ചർമാരും കുട്ടികളും ചേർന്ന് ആടിയും പാടിയും നൃത്തച്ചുവടുകൾ വച്ചും പരിപാടി ആഘോഷിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ 5 വിദ്യാലയങ്ങളേയും മികച്ച വിജയം നേടിയ ഭിന്നശേഷിക്കാരായ കുട്ടികളേയും ആദരിച്ചു. ചടങ്ങിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും മത്സരങ്ങളും ഉണ്ടായിരുന്നു. സമാപന സമ്മേളനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃശൂർ കോർപ്പറേഷൻ കൗൺസിലർ സനോജ് കാട്ടുക്കാരൻ, ഒല്ലൂക്കര ബ്ലോക്ക് റിസോഴ്‌സ് സെന്റർ ബിപിസി ഇൻചാർജ് സുനിൽ ജോൺ മാത്യു, ജിയുപിഎസ് മൂർക്കനിക്കര ഹെഡ്മിസ്ട്രസ് ആൻസി ലാസർ, പുത്തൂർ ജിഎൽപിഎസ് ഹെഡ്മിസ്ട്രസ് റിംസി ജോസ്, കട്ടിലപ്പൂവ്വം ജിഎച്ച്എസ്എസ് ഹെഡ്മിസ്ട്രസ് സുധ ആർ, രക്ഷിതാവ് വഹിത എസ്.സി, ആർസിസി സുന്ദർ ജിഷ, ലത ടി.കെ., സ്‌നേഹക്കൂട് ജനറൽ കൺവീനർ അനുഷ ഫ്രാൻസിസ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ രമാദേവി പി.കെ, ധനലക്ഷ്മി ബി.വി., ബിൽക്കി ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.


0 Comments