പട്ടിക്കാട്. എഐടിയുസി ദേശീയ സമ്മേളനത്തിന്റെ പതാകദിനത്തോടനുബന്ധിച്ച് പാണഞ്ചേരി പഞ്ചായത്തിൽ വിവിധഭാഗങ്ങളിൽ പതാക ഉയർത്തി. ഡിസംബർ 16 മുതൽ 20 വരെ ആലപ്പുഴയിൽ വെച്ചാണ് ദേശീയ സമ്മേളനം. മണ്ഡലം സെക്രട്ടറി കെ.എ. അബൂബക്കർ, സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ, ജിനീഷ് പീച്ചി, ഷിജോൺ പട്ടിക്കാട്, കെ.വി. മണി, വിനോദ്, രാജേഷ് തുടങ്ങിയവർ വിവിധയിടങ്ങളിൽ പതാക ഉയർത്തി.


0 Comments