പട്ടിക്കാട്. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്‌സിന്റെ ഭാഗമായ ഏകദിന പരിശീലന ശില്പശാല 2021-24 ബാച്ചിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡൻറ് ജയ്‌സൺ സാമുവൽ നിർവഹിച്ചു. ക്ലബ്ബ് അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ വിതരണവും ചടങ്ങിൽ നടന്നു. ഹെഡ്മിസ്ട്രസ് എം.എം. സീമ, ലിറ്റിൽ കൈറ്റ്‌സ് മിസ്ട്രസ്മാരായ ടി.വി. സിന്ധു, എൻ.വി. സിന്ധു, സ്‌കൂൾ ഐടി അധ്യാപകൻ ബ്രിജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഓരോ ലിറ്റിൽ കൈറ്റ്‌സ് അംഗത്തിനും കമ്പ്യൂട്ടർ പരിജ്ഞാനം ലഭ്യമാക്കുന്നതിനും, നൂതന സാങ്കേതിക വിദ്യയെ കുറിച്ച് അറിവ് ലഭിക്കുന്നതിനും എട്ടാം ക്ലാസിൽ ലഭിക്കുന്ന പ്രിലിമിനറി പരിശീലനത്തിലൂടെയാണെന്ന് സംഘാടകർ പറഞ്ഞു. എന്നാൽ കോവിഡ് മഹാമാരി മൂലം നിലവിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഈ പരിശീലനം ലഭ്യമായിട്ടില്ലെന്നും അവർ പറഞ്ഞു. പ്രോഗ്രാമിംഗ്, ആനിമേഷൻ മേഖലകളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സബ് ജില്ല ക്യാമ്പിലൂടെയും, ജില്ലാ ക്യാമ്പിലൂടെയും മികച്ച പരിശീലനം നൽകുന്നതായും അവർ അവകാശപ്പെട്ടു.


0 Comments