വാണിയംപാറ. മണിയൻ കിണറിൽ വീണ്ടും കാട്ടാനകൾ ഇറങ്ങി റബർ മരങ്ങൾ നശിപ്പിച്ചു. മലേകണ്ടത്ത് പോൾ, ജോർജുകുട്ടി എന്നിവരുടെ 400 റബർ മരങ്ങളാണ് നിലവിൽ നശിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് ആനകളുടെ കൂട്ടമായാണ് കാട്ടാനകൾ ഇറങ്ങിയത്. കാട്ടാന ശല്യത്തെ തുടർന്ന് ഈ പ്രദേശത്തെ മറ്റുവീട്ടുകാർ മാറി താമസിക്കുകയാണ്. ഇതുവരെ ഇരുപതോളം വൈദ്യുത പോസ്റ്റുകളും കാട്ടാനകൾ ഇവിടെ തകർത്തിട്ടുണ്ട്. മാസങ്ങൾ കഴിഞ്ഞിട്ടും വൈദ്യുതി പുനസ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് കർഷകർ പറഞ്ഞു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാട്ടാനകളെ നിയന്ത്രിക്കാൻ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും അവ നടപ്പിലാക്കാൻ കാലതാമസം എടുക്കുന്നതിൽ ആശങ്കയിലാണ് മണിയൻ കിണറിലെ കർഷകർ.

0 Comments